FLASH NEWS

കാത്തിരിപ്പിനൊടുവിൽ മോൺസ്റ്റർ പ്രേക്ഷകരിലേക്ക്

October 21,2022 08:07 PM IST

മോഹന്‍ലാൽ,  വൈശാഖ്, ഉദയ്കൃഷ്ണ കോംബോയിൽ ഒരുക്കിയ  മോണ്‍സ്റ്റര്‍ റിലീസിനൊരുങ്ങി. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം അതേ കൂട്ടുക്കെട്ടിലൊരുങ്ങുന്നു എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.ഏറെ സവിശേഷതകള്‍ നിറഞ്ഞ  ചിത്രത്തിന്റെ ഭാഗമായതിലുള്ള സന്തോഷംഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിൽ മോഹന്‍ലാല്‍ വ്യക്തമാക്കി.'എന്നിലെ നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഈ സിനിമയിലുണ്ട്.

പക്ഷേ ഇതിന്റെ പ്രമേയം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ ആദ്യമായിരിക്കാം ഇങ്ങനെയൊരു പ്രമേയം ധൈര്യപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നത് ' - താര രാജാവിന്റെ വാക്കുകൾ.

'തിരക്കഥയാണ് സിനിമയുടെ താരം. നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പ്പം ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകനും വില്ലനും.

വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നടനെന്ന നിലയില്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ അതിയായ സന്തോഷമുണ്ട് ' -  മോഹന്‍ലാല് മനസു തുറന്നു.

ഈ പ്രായത്തിൽ ഇത്രയും സംഗീത ഉപകരണങ്ങൾ # FAN OF A.R.RAHMAN

വീഡിയോ കാണാം

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.